Fri, 16 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Teacher Arrested

Thiruvananthapuram

കാ​ട്ടു​പോ​ത്തി​നെ വെ​ടി​വ​ച്ചു​കൊ​ന്ന കേ​സിൽ അ​ധ്യാ​പ​ക​ൻ അ​റ​സ്റ്റി​ൽ

കു​റ്റി​ച്ച​ൽ: നെ​ട്ടു​കാ​ൽ​ത്തേ​രി തു​റ​ന്ന ജ​യി​ലി​നു സ​മീ​പം മു​ക്കോ​ട്ടു​മ​ല എ​സ്റ്റേ​ റ്റി​ൽ കാ​ട്ടു​പോ​ത്തി​നെ വെ​ടി​വ​ച്ചു​കൊ​ന്നു മാം​സം ക​ട​ത്തി​യ കേ​സി​ലെ മു​ഖ്യ​പ്ര​തി​യെ പ​രു​ത്തി​പ്പ​ള്ളി റേ​ഞ്ച് ഉ​ദ്യോ​ഗ​സ്ഥ​ർ അ​റ​സ്റ്റ് ചെ​യ്തു. ക​ഴി​ഞ്ഞ​മാ​സം 26നു ​പു​ല​ർ​ച്ചെ ന​ട​ന്ന സം​ഭ​വ​ത്തി​ൽ വെ​ള്ള​റ​ട ജം​ഗ്ഷ​നി​ൽ ദാ​സ് ഹൗ​സി​ൽ ഡെ​നി​ൻ ദാ​സ് (44) ആ​ണ് പി​ടി​യി​ലാ​യ​ത്.

വെ​ള്ള​റ​ട വി​പി​എം ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ കാ​യി​കാ​ധ്യാ​പ​ക​നാ​ണ് ഇ​യാ​ൾ. കേ​സി​ൽ കാ​ട്ടാ​ക്ക​ട പൂ​വ​ച്ച​ൽ കാ​ക്കാ​മു​ക​ൾ സ്വ​ദേ​ശി സു​കു​മാ​ര​ൻ​കു​ട്ടി നാ​യ​ർ (65), ചൊ​വ്വി നി​വാ​സി​ൽ ച​ന്ദ്ര​ദാ​സ് (65) എ​ന്നി​വ​രെ ക​ഴി​ഞ്ഞ മാ​സം അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ഇ​വ​ർ നി​ല​വി​ൽ ജ​യി​ലി​ൽ റി​മാ​ൻ​ഡി​ലാ​ണ്. കേ​ര​ള-​ത​മി​ഴ്നാ​ട് അ​തി​ർ​ത്തി കേ​ന്ദ്രീ​ക​രി​ച്ച് നാ​യാ​ട്ട് ന​ട​ത്തി​വ​രു​ന്ന സം​ഘ​ങ്ങ​ളി​ലെ പ്ര​ധാ​നി​യാ​ണ് ഡെ​നി​ൻ ദാ​സ്. കേ​ര​ള​ത്തി​ൽ വേ​ട്ട​യാ​ടു​ന്ന മൃ​ഗ​ങ്ങ​ളു​ടെ മാം​സം ത​മി​ഴ്നാ​ട്ടി​ലെ ചി​ല റി​സോ​ർ​ട്ടു​ക​ളി​ലേ​ക്കാ​ണ് ഇ​വ​ർ ന​ൽ​കി​വ​രു​ന്ന​ത്. മു​ക്കോ​ട്ടു​മ​ല എ​സ്റ്റേ​റ്റ് കേ​ന്ദ്രീ​ക​രി​ച്ച് ഇ​തു ര​ണ്ടാം ത​വ​ണ​യാ​ണ് ഈ ​സം​ഘം നാ​യാ​ട്ട് ന​ട​ത്തു​ന്ന​ത്. ചി​ല ത​മി​ഴ്നാ​ട് സ്വ​ദേ​ശി​ക​ളും ഈ ​നാ​യാ​ട്ടു​സം​ഘ​ത്തി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്ന് റേ​ഞ്ച് ഓ​ഫീ​സ​ർ അ​റി​യി​ച്ചു.

നാ​യാ​ട്ടു​സം​ഘ​ത്തി​ലെ മ​റ്റു പ്ര​തി​ക​ൾ ഉ​ട​ൻ അ​റ​സ്റ്റി​ലാ​കു​മെ​ന്ന് അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​നാ​യ പ​രു​ത്തി​പ്പ​ള്ളി റേ​ഞ്ച് ഓ​ഫി​സ​ർ വി​പി​ൻ ച​ന്ദ്ര​ൻ വി. ​പ​റ​ഞ്ഞു. റേ​ഞ്ച് ഓ​ഫി​സ​റു​ടെ നേ​തൃ​ത്വ​ത്തി​ൽ ഡെ​പ്യൂ​ട്ടി ആ​ർ​എ​ഫ്ഒ അ​നി​ൽ​കു​മാ​ർ, എ​സ്എ​ഫ്ഒ അ​നി​ൽ, ബി​എ​ഫ്ഒ​മാ​രാ​യ റോ​യ്, റോ​ഷ്ണി, മ​നു, ഡ്രൈ​വ​ർ രാ​ജേ​ഷ് എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. പ്ര​തി​യെ വ​നം കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Latest News

Corehub Up